ദുബായ്: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെതിരായ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു 3 വിക്കറ്റ് നഷ്ടം. 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30.4 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റു നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്. അര്‍ധസെഞ്ചറിയുമായി കുതിച്ച ക്യാപ്റ്റൻ രോഹിത് ശർമ രചിൻ രവീന്ദ്രയുടെ ബോളിൽ ക്രീസിനു വെളിയിലിറങ്ങിയ രോഹിത്തിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 83 ബോളിൽ മൂന്ന് സിക്സ്, 7 ഫോർ അടക്കം 76 റൺസെടുത്താണ് രോഹിത് പുറത്തായത്.
19 പന്തിൽ 8 റൺസുമായി അക്സർ പട്ടേൽ 39 പന്തിൽ 25 ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 50 ബോളിൽ 31 റൺസെടുത്ത ഗില്ലിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യയ്ക്കു നഷ്ടമായത്. മിച്ചൽ സാന്റ്നറിന്റെ ബോളിൽ ഗ്ലെൻ ഫിലിപ്സ് മനോഹരമായൊരു ക്യാച്ചോടെ ഗില്ലിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ കോലിയ്ക്ക് ഒരു റൺസെടുക്കാനെ ആയുള്ളു. മിച്ചൽ സാന്റ്നർ തന്നെ എൽബിഡബ്ല്യുവിൽ കോലിയെ കുരുക്കുകയായിരുന്നു.
മൂന്ന് ‘ലൈഫ്’ കൊടുത്തു, ഇനിയൊന്നു കൂടെ കൊടുക്കാതെ രചിൻ രവീന്ദ്ര മടക്കി കുൽദീപ്
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറര്‍. 101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചൽ അടിച്ചത് മൂന്നു ഫോറുകള്‍ മാത്രമാണ്. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ മിച്ചൽ ബ്രേസ്‍വെല്ലിന്റെ ഇന്നിങ്സാണ് ന്യൂസീലൻഡിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 40 പന്തിൽ 53 റൺസെടുത്ത താരം പുറത്താകാതെ നിന്നു.
കുൽദീപിന് ഡബിൾ, ചക്രവർത്തിക്ക് സിംഗിൾ- ഇംഗ്ലണ്ട് 84ന് 3
കീവിസിന്റെ തുടക്കം ഗംഭീരമായിരുന്നു ആദ്യ ഏഴോവറുകളിൽ ന്യൂസീലൻഡ് 50 റൺസ് കടന്നു. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും എറിഞ്ഞ ആദ്യ ഓവറുകളിൽ ന്യൂസീലൻഡ് തകര്‍ത്തടിച്ചതോടെ, ഇന്ത്യ സ്പിന്നർമാരെ ഇറക്കി. വരുൺ ചക്രവര്‍ത്തിയെറിഞ്ഞ എട്ടാം ഓവറിൽ വില്‍ യങ് എൽബിഡബ്ല്യു ആകുകയായിരുന്നു. 11–ാം ഓവറിൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബോൾഡാക്കി. പിന്നാലെ കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. പിന്നീട് കൂടുതൽ വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാനായി ന്യൂസീലൻഡിന്റെ ശ്രമങ്ങൾ. ഇന്ത്യൻ സ്പിന്നർമാര്‍ നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ 19.2 ഓവറിലാണ് കിവീസ് 100 പിന്നിട്ടത്. 14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി.
81 പന്തുകളാണ് മധ്യഓവറുകളിൽ ബൗണ്ടറി വഴങ്ങാതെ ഇന്ത്യൻ സ്പിന്നർമാർ പിടിച്ചുനിന്നത്. അക്ഷറിനെതിരെ 14–ാം ഓവറിലെ രണ്ടാം പന്തിൽ ഡാരിൽ മിച്ചൽ ഫോർ അടിച്ചതിനു ശേഷം കുൽദീപിന്റെ 27–ാം ഓവറിലെ അവസാന പന്തിലാണ് ഗ്ലെന്‍ ഫിലിപ്സ് ഒരു സിക്സ് അടിക്കുന്നത്. ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും വിക്കറ്റുപോകാതെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുക എന്നതായിരുന്നു ന്യൂസീലൻഡിന്റെ ലക്ഷ്യം. 87 പന്തുകൾ നേരിട്ട ഈ സഖ്യം 57 റണ്‍സ് അടിച്ചെടുത്തു. വരുൺ ചക്രവർത്തിയെറിഞ്ഞ 38–ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബോൾഡാകുകയായിരുന്നു.
പിന്നീട് 44.4 ഓവറിൽ കിവീസ് സ്കോർ 200 പിന്നിട്ടു.ഇന്ത്യ വീണ്ടും പേസർമാരെത്തിയതോടെ ന്യൂസീലൻഡ് സ്കോർ വീണ്ടും ഉയർന്നുതുടങ്ങി. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരിൽ മിച്ചലിനെ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ റണ്ണൗട്ടായി. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്. ഒൻപതോവറുകൾ പന്തെറിഞ്ഞ ഷമി 74 റൺസ് വഴങ്ങി.