BREAKING NEWS

ദേ വീണ്ടും… ഒരേ വിഴവ് വീണ്ടും ആവർത്തിച്ച് കുൽദീപ്- ‌കണക്കിനു ശകാരിച്ച് രോഹിത്

· · 1 min read
Share: Copied!

ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ചെയ്ത അതേ പിഴവ് ചാംപ്യൻസ് ട്രോഫി ഫൈനലിലും ആവർത്തിച്ച് ഇന്ത്യൻ താരം കുൽദീപ് യാദവ്. മത്സരത്തിൽ ന്യൂസീലൻഡ് ഇന്നിങ്സിനിടെ 41–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ ബ്രേസ്‍‌വെൽ അതിവേഗം ഒരു സിംഗിളിനു ശ്രമിച്ചു. ജഡേജ പന്തെടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി. ഈ സമയത്ത് വിക്കറ്റിനു പിന്നിൽ നിൽക്കാതെ മാറി നിൽക്കുകയായിരുന്നു കുൽദീപ്.

ദാ… വന്നു ദേ… പോയി കോലി, 76 ൽ കാലിടറിവീണ് ഹിറ്റ്മാൻ- വീഡിയോ

മൂന്ന് ‘ലൈഫ്’ കൊടുത്തു, ഇനിയൊന്നു കൂടെ കൊടുക്കാതെ രചിൻ രവീന്ദ്ര മടക്കി കുൽദീപ്

കുൽദീപിന് ഡബിൾ, ചക്രവർത്തിക്ക് സിം​ഗിൾ- ഇം​ഗ്ലണ്ട് 84ന് 3

ഇതോടെ ഓവർ എറിഞ്ഞു പൂർത്തിയായ ശേഷം കുൽദീപിനെ ഇന്ത്യൻ ക്യാപ്റ്റൻ ശകാരിക്കുകയും ചെയ്തു. ‘‘എന്താണു വിക്കറ്റിനു പിന്നിൽ നിൽക്കാത്തത്?’’ എന്ന് രോഹിത് ശർമ കുൽദീപിനോടു ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ റൺഔട്ടാണ് കുൽദീപിന്റെ സമാനരീതിയിലുള്ള പിഴവിൽ ഇന്ത്യയ്ക്കു നഷ്ടമായത്.

കുൽദീപിന്റെ ഈ പിഴവ് ന്യൂസിലൻഡിന് ​ഗുണമാവുകയും ചെയ്തു. 40 പന്തിൽ 53 റൺസെടുത്തു പുറത്താകാതെ നിന്ന ബ്രേസ്‍വെല്ലിന്റെ ബാറ്റിങ് ന്യൂസീലൻഡിന്റെ ഇന്നിങ്സിൽ നിർണായകമായി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണു നേടിയത്. പത്തോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 38 ഓവറിൽ 183 എന്ന നിലയിലാണ്.

 

 

BREAKING NEWS
കവർച്ചയ്ക്ക് നാലുപേരെ നാട്ടിൽനിന്നും കൊണ്ടുപോയി; ജീവനക്കാരനെ ബന്ധിയാക്കി ഖത്തർ കെ.എം.സി.സി.യിൽ നിന്നും 8 കോടി രൂപ കവർന്നു; കൊയിലാണ്ടി സ്വദേശിയായ ഒരാൾ പിടിയിൽ
21 Oct 2026
BREAKING NEWS
‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ
21 Oct 2026
BREAKING NEWS
‘സമസ്തയോട് ചോദിച്ചില്ല, മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും അറിഞ്ഞില്ല’; വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ; ‘മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്‘
21 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026