BREAKING NEWS

കുൽദീപിന് ഡബിൾ, ചക്രവർത്തിക്ക് സിം​ഗിൾ- ഇം​ഗ്ലണ്ട് 84ന് 3

· · 1 min read
Share: Copied!

ദുബായ്: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിന്റെ മൂന്നുവിക്കറ്റുകൾ പിഴുത് ടീം ഇന്ത്യ. 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. രചിൻ രവീന്ദ്ര, കെയ്ൻ വില്യംസ്, വിൽ യങ്, എന്നിവരുടെ വിക്കറ്റുകളാണ് ഇം​ഗ്ലണ്ടിനു നഷ്ടമായത്. ഡാരിൽ മിച്ചൽ (10), ടോം ലാഥം (2) എന്നിവരാണ് ക്രീസിൽ. 23 പന്തിൽ 15 റൺസെടുത്ത വിൽ യങ്ങിനെ വരുൺ ചക്രവർത്തി എട്ടാം ഓവറിൽ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു. ആദ്യ ഏഴോവറുകളിൽ 50 റൺസ് കടന്ന ന്യൂസീലൻഡ് വരുൺ പന്തെറിയാനെത്തിയതോടെ പ്രതിരോധത്തിലായി. എട്ടാം ഓവറിലെ ആദ്യ ബോളിൽ ഇം​ഗ്ലണ്ട് താരത്തെ പുറത്താക്കാനുള്ള അവസരം ശ്രേയസ് അയ്യർ നഷ്ടമാക്കിയെങ്കിലും അതേ ഓവറിൽ എൽബിഡബ്ല്യുവിൽ ചക്രവർത്തി കുരുക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇനി കണ്ണൂർ അപ്രമാദിത്വം, പുതുമുഖങ്ങളായി എംവി ജയരാജൻ, സിഎൻ മോഹനൻ, കെകെ ശൈലജ, 17 അം​ഗ സെക്രട്ടറിയേറ്റിൽ 5 പേർ കണ്ണൂരിൽ നിന്ന്

പിന്നീലെത്തിയ കുൽദീപ് 37 റൺസെടുത്ത രചിൻ രവീന്ദ്രയേയും, 11 റൺസെടുത്ത കെയ്ൻ വില്യംസിനേയും പുറത്താക്കി. 11 ാം ഓവറിലെ ആദ്യ പന്തിൽ രചിനെ ബോൾഡാക്കിയ കുൽദീപ് പിന്നാലെ കെയ്ൻ വില്യംസിനേ സ്വന്തം ബോളിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം തവണയാണു ടോസ് നഷ്ടമാകുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ന്യൂസീലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മാറ്റ് ഹെൻറി കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലിൽ‌ ഫീൽഡിങ്ങിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഹെൻറിയുടെ പകരക്കാരനായി നേഥൻ സ്മിത്ത് ടീമിലെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടന്ന അതേ പിച്ചിലാണ് ഫൈനൽ മത്സരം കളിക്കുന്നത്. പാക്കിസ്ഥാനെതിരെ ആറു വിക്കറ്റ് വിജയമാണ് ഇന്ത്യ അന്നു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ 44 റൺസിനും തോൽപിച്ചിരുന്നു.

ഇന്ത്യൻ ടീം പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– വിൽ യങ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൻ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ, നേഥൻ സ്മിത്ത്, കൈൽ ജാമീസൻ, വിൽ ഒറൂക്ക്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026