ദുബായ്: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിന്റെ മൂന്നുവിക്കറ്റുകൾ പിഴുത് ടീം ഇന്ത്യ. 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. രചിൻ രവീന്ദ്ര, കെയ്ൻ വില്യംസ്, വിൽ യങ്, എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഡാരിൽ മിച്ചൽ (10), ടോം ലാഥം (2) എന്നിവരാണ് ക്രീസിൽ. 23 പന്തിൽ 15 റൺസെടുത്ത വിൽ യങ്ങിനെ വരുൺ ചക്രവർത്തി എട്ടാം ഓവറിൽ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു. ആദ്യ ഏഴോവറുകളിൽ 50 റൺസ് കടന്ന ന്യൂസീലൻഡ് വരുൺ പന്തെറിയാനെത്തിയതോടെ പ്രതിരോധത്തിലായി. എട്ടാം ഓവറിലെ ആദ്യ ബോളിൽ ഇംഗ്ലണ്ട് താരത്തെ പുറത്താക്കാനുള്ള അവസരം ശ്രേയസ് അയ്യർ നഷ്ടമാക്കിയെങ്കിലും അതേ ഓവറിൽ എൽബിഡബ്ല്യുവിൽ ചക്രവർത്തി കുരുക്കുകയായിരുന്നു.
പിന്നീലെത്തിയ കുൽദീപ് 37 റൺസെടുത്ത രചിൻ രവീന്ദ്രയേയും, 11 റൺസെടുത്ത കെയ്ൻ വില്യംസിനേയും പുറത്താക്കി. 11 ാം ഓവറിലെ ആദ്യ പന്തിൽ രചിനെ ബോൾഡാക്കിയ കുൽദീപ് പിന്നാലെ കെയ്ൻ വില്യംസിനേ സ്വന്തം ബോളിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം തവണയാണു ടോസ് നഷ്ടമാകുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ന്യൂസീലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മാറ്റ് ഹെൻറി കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലിൽ ഫീൽഡിങ്ങിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഹെൻറിയുടെ പകരക്കാരനായി നേഥൻ സ്മിത്ത് ടീമിലെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടന്ന അതേ പിച്ചിലാണ് ഫൈനൽ മത്സരം കളിക്കുന്നത്. പാക്കിസ്ഥാനെതിരെ ആറു വിക്കറ്റ് വിജയമാണ് ഇന്ത്യ അന്നു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ 44 റൺസിനും തോൽപിച്ചിരുന്നു.
ഇന്ത്യൻ ടീം പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– വിൽ യങ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൻ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ, നേഥൻ സ്മിത്ത്, കൈൽ ജാമീസൻ, വിൽ ഒറൂക്ക്.