തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. രണ്ട് വർഷം മുൻപ് ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അച്ഛൻറെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.
ഭാര്യ പോയപ്പോൾ മുതൽ സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിലെത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ലൈംഗികാതിക്രമം നടത്തിയതോടെയാണ് പ്രതിയുടെ സഹോദരി വർക്കല പോലീസിൽ പരാതി നൽകിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.