BREAKING NEWS

ആരുടെ വോട്ടാണെങ്കിലും വേണ്ടെന്നു പറയില്ല, വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ ,അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല- സണ്ണി ജോസഫ്

· · 1 min read
Share: Copied!

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് യുഡിഎഫിന് വോട്ട് നൽകാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ട് സ്വീകരിക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടില്ല. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എൽഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ഭരണനയങ്ങൾ ജനങ്ങൾക്കെതിരാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. അതിൽ ശക്തി കേന്ദ്രങ്ങളായിട്ടുള്ള ആരുടേയും വാഗ്ദാനങ്ങൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണ്. അതിന്റെ പേരിൽ ഒരു പിന്തുണയും നഷ്ടപ്പെട്ടില്ല. വർദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം കടുത്ത മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടി മതേതരവാദം ഉയർത്തുന്ന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരിൽവെച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

ഇതോടെ എൽഡിഎഫ് വിഷയം ഏറ്റെടുക്കയും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹിന്ദു രാഷ്ട്രം വേണമെന്ന് ആർഎസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. ചേരുന്നവർ തമ്മിലേ ചേരൂ എന്ന് എം സ്വരാജും പറഞ്ഞിരുന്നു. വിവാദം കത്തിനിൽക്കെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി വർഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പ്രതികരണം.

ശാരീരികോപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയതോടെ മകൾക്കു നേരെ തിരിഞ്ഞു, പ്രായപൂർത്തിയാകാത്ത മകളെ മുറിയിൽ പൂട്ടിയിട്ട് ലൈം​ഗികാതിക്രമം, പിതൃസഹോദരിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026