BREAKING NEWS

ട്രക്കിങ്ങിനുപോയ കണ്ണൂര്‍ സ്വദേശിനിയെ നിബിഡ വനത്തില്‍ കാണാതായി, രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, യാത്ര പുറപ്പെട്ടത് ഒറ്റയ്ക്ക്

· · 1 min read
Share: Copied!

മടിക്കേരി:  കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ശരണ്യയെ (36) ആണ് കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ കാണാതായത്. വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഏപ്രില്‍ രണ്ടിനാണ് ശരണ്യ കുടകിലെ യാവകപടി എന്ന ഗ്രാമത്തില്‍ എത്തിയത്.

അവിടെയുള്ള ഒരു ഹോംസ്റ്റേയില്‍ താമസിച്ച ശേഷം ഒറ്റയ്‌ക്കാണ് ഇവര്‍ ട്രെക്കിങ്ങിന് ഇറങ്ങിയത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയാണ് ശരണ്യ കാട്ടിലേക്ക് പ്രവേശിച്ചത്. ഇവര്‍ ട്രെക്കിങ് റൂട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, തിരികെ ഇറങ്ങിയതായി യാതൊരു രേഖകളുമില്ല. കാണാതാകുന്നതിന് തൊട്ടുമുമ്പ് ശരണ്യ ഫോണില്‍ സംസാരിച്ചിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും വനത്തിനുള്ളിലെ കുത്തനെയുള്ള പാതകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും നിബിഡ വനവും തിരച്ചിലിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ശരണ്യയെ കണ്ടെത്താന്‍ ഡ്രോണുകളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

 

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026