BREAKING NEWS

വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, ന​ഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ ന​ഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ

· · 1 min read
Share: Copied!

ഇടുക്കി: പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് ഉദ്യോ​ഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസുകാരൻ വൈശാഖാണ് അറസ്റ്റിലായത്. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോട് ചേർന്ന് വനിത പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് പ്രതി ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.

സംഭവം കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഫോണിയേക്ക് ഒളിക്യാമറയിൽ പകർത്തിയ അവരുടെ നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.- ഇയാൾ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ ഇയാൾ കണ്ടെത്തി.

പ്രതി വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമായിരുന്നു ഇയാൾ. തുടർന്നാണ് സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ,  കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സം​ഗ ആരോപണം വ്യാജം

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026