BREAKING NEWS

90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

· · 1 min read
Share: Copied!

ബെംഗളൂരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ പരിശീലന മത്സരത്തിലും ബോളർക്കെതിരെ തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ അണ്ടർ 19 ടീമിൻറെ തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീല മത്സരത്തിൽ വൈഭവ് 90 പന്തിൽ നേടിയത് 190 റൺസാണ്.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ‍ബാറ്റ് ഉപയോഗിച്ച് റൺസ് അടിക്കുന്നതിന്റെ വീഡിയോകൾ അതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂര്യവംശി ജൂൺ 24 നും ജൂലൈ 23 നും ഇടയിൽ ഇംഗ്ലണ്ടിൽ അഞ്ച് ഏകദിന മത്സരങ്ങളും ഒരു പരിശീലന മത്സരവും കളിക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം വൈഭവ് സൂര്യവംശി ഇന്നിംഗ്സ് തുറക്കും.

ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർക്കുള്ള ടാറ്റാ കർവ് ഇവി സ്വന്തമാക്കിയതും 206 സ്ട്രൈക്ക് റേറ്റിൽ റണ്ണടിച്ച വൈഭവ് ആയിരുന്നു. പരിശീലന ക്യാംപിൽ വൈഭവ് ബൗളർമാരെ തൂക്കിയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിശീലന മത്സരത്തിൽ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ സിക്സിന് പറത്തുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവിന് ആദ്യ മത്സരങ്ങളിലൊന്നും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

ആരുടെ വോട്ടാണെങ്കിലും വേണ്ടെന്നു പറയില്ല, വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ ,അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല- സണ്ണി ജോസഫ്

 

 

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026