BREAKING NEWS

ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായി. മധ്യസ്ഥതയ്ക്കായി പാകിസ്താൻ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാതെ പോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും ഇറാനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തലിന് വഴിയൊരുക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾക്ക് യാതൊരു പുരോഗതിയും ഉണ്ടാകാതിരുന്നതിനാൽ, തുടർ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്ന് ടെഹ്റാൻ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് വിവരം. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാൻ.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ്. കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഈ നിർദേശം ഇറാൻ തള്ളിക്കളഞ്ഞു.

ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക വിപ്ലവ ഗാർഡ് സേന, അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി അവകാശപ്പെട്ടു. ഒരു എഫ് പതിനഞ്ച് ഇ യുദ്ധവിമാനവും ഒരു എഫ് മുപ്പത്തിയഞ്ച് യുദ്ധവിമാനവുമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ആക്രമണത്തിന് പിന്നാലെ വിമാനങ്ങൾ തകർന്നതിന് മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായാണ് വിവരം. പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തേക്ക് വന്ന അമേരിക്കൻ പൈലറ്റുമാരെ കണ്ടെത്തുന്നതിനായി ഇറാൻ സൈന്യവും പ്രദേശവാസികളും തിരച്ചിൽ നടത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026