BREAKING NEWS

‘അനൂപ് ആന്റണി എന്റെ വലംകൈ;രാജ്യം മുഴുവൻ എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട് അത് ആർക്കും അറിയാത്ത കാര്യം‘: നരേന്ദ്രമോദി- ‘കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്തെക്കാൾ അഞ്ച് ഇരട്ടി പണമാണ് എൻഡിഎ സർക്കാർ കേരളത്തിനു വേണ്ടി നൽകിയത് ‘

· · 1 min read
Share: Copied!

പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.

‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി’’ – പ്രധാനമന്ത്രി പറഞ്ഞു.

കേരളം വികസനത്തിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്. ഗ്രാമീണ ഇട റോഡുകളുടെയൊക്കെ അവസ്ഥ പരിതാപകരമാണ്. തൊട്ടടുത്തുള്ള കോട്ടയം മെഡിക്കൽ‌ കോളജിന്റെ അവസ്ഥ പരിതാപകരമാണ്. കേരളത്തിൽ നാളിതു വരെ ബിജെപി സർക്കാർ ഉണ്ടായിട്ടില്ല. എന്നിട്ടും കേരളത്തിന്റെ വികസനത്തിനു വേണ്ടി ഒരവസരവും ഞങ്ങൾ പാഴാക്കിയിട്ടില്ല. കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്തെക്കാൾ അഞ്ച് ഇരട്ടി പണമാണ് എൻഡിഎ സർക്കാർ കേരളത്തിനു വേണ്ടി നൽകിയത്.’–മോദി പറഞ്ഞു.

ക്രിസ്ത്യൻ സഹോദരന്മാർ ധാരാളമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തൊഴികെ മറ്റെല്ലായിടത്തും എൻഡിഎ സർക്കാരാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഗോവയിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സർക്കാർ വരും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ ആധുനികീകരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. കോട്ടയം വഴി അതിവേഗത്തിൽ വന്ദേഭാരത് ട്രെയിൻ ഓടുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ‌ സുഗമമായി നടക്കുകയാണ്. ശബരി റെയിൽ പദ്ധതി വരുന്നതോടെ പുതിയ അവസരങ്ങൾ തുറക്കും. ഇതോടെ ശബരിമല തീർഥാടനം സുഗമമാകും. കേരളത്തിൽ ഭരണത്തിലിരുന്നവർ ഈ പദ്ധതികൾ നടക്കാതിരിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അതിന്റെ നഷ്ടം തിരുവല്ലയ്ക്കാണ്. ബിജെപി സർക്കാർ വരുന്നതോടെ ഈ തടസങ്ങളൊക്കെ മാറും. ഇത് മോദിയുടെ ഗ്യാരന്റിയാണ്.മൂന്നാംഘട്ട പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തിയതാണ് പ്രധാനമന്ത്രി.

ട്രക്കിങ്ങിനുപോയ കണ്ണൂര്‍ സ്വദേശിനിയെ നിബിഡ വനത്തില്‍ കാണാതായി, രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, യാത്ര പുറപ്പെട്ടത് ഒറ്റയ്ക്ക്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026