BREAKING NEWS

ഷൈനിയുടെ ഫോൺ എവിടെ? ആ അമ്മയേയും മക്കളേയും മരണത്തിലേക്കു നയിച്ച വിവരങ്ങൾ ഫോണിൽ? സ്വന്തം വീട്ടിലും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ്

· · 1 min read
Share: Copied!

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായി മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പോലീസ്. മരിക്കുന്നതിനു മുൻപുവരെ ഷൈനി ഉപയോ​ഗിച്ചുകൊണ്ടിരുന്ന ഫോണാണ് പോലീസ് അന്വേഷിക്കുന്നത്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അം​ഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത്

ഷൈനിയും മക്കളും ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയില്ല. മാതാപിതാക്കളോട് ചോദിച്ചപ്പോൾ ഫോൺ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്.

അതേസമയം ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തിൽ നൽകിയ മൊഴികൾ പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടിൽ നിന്നും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തും.

ഭക്ഷണം കൊടുത്തപ്പോൾ താൻ പൊറോട്ടയും ചിക്കനുമേ കഴിക്കൂന്ന്…, ഉച്ചയ്ക്ക് ചോറിനൊപ്പം മീൻ കറി, വിരിച്ചു കിടക്കാൻ പത്രം കൊടുത്തപ്പോൾ വായിച്ചിട്ട് തിരിച്ചുകൊടുത്തു, തറയിൽ കിടക്കില്ലെന്നു മറുപടി, ഒടുവിൽ പായയും മേടിച്ചുനൽകി- പോലീസ് സ്റ്റേഷനിലെ അഫാന്റെ ദിനം

കഴിഞ്ഞ ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിന് എതിർവശമുള്ള റോഡിലൂടെയാണ് റെയിൽവേ ട്രാക്കിലേക്കെത്തിയത്. ഇളയമകൾ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ്, ഷൈനിയെ ഫോണിൽ വിളിച്ചിരുന്നു.

മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറ‍ഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്‌പയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി. ഇക്കാര്യങ്ങളെല്ലാം നോബി പോലീസിൻറെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതേസമയം നോബി ഷൈനിയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് ഷൈനിയുടെ മാതപിതാക്കളുടേയും ഷൈനി ജോലി ചെയ്തിരുന്ന ഹോംസ്റ്റേ ഉടമയുടേയും വെളിപ്പെടുത്തൽ. ഷൈനിയുടെ ഭർതൃ സഹോദരമായ വൈദീകനെതിരേയും ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026