BREAKING NEWS

അല്ല രോഹിത്തേ, എന്നും ഈ ഇരുപത്തഞ്ചും മുപ്പതുമൊക്കെ അടിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ?- സുനിൽ ​ഗവാസ്കർ

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യൻ ‍ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും ഈ 25–30 റൺസൊക്കെ അടിച്ചുകൊണ്ടിരുന്നാൽ മതിയോ? അതുകൊണ്ട് രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നും ഗാവസ്കർ ചോദിച്ചു.

ഷൈനിയുടെ ഫോൺ എവിടെ? ആ അമ്മയേയും മക്കളേയും മരണത്തിലേക്കു നയിച്ച വിവരങ്ങൾ ഫോണിൽ? സ്വന്തം വീട്ടിലും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ്

‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരാൻ ശ്രമിക്കണം. രോഹിത് പെട്ടെന്നു പുറത്താകുന്നത് ടീമിന്റെ പ്രകടനത്തെ വല്ലാതെ ബാധിക്കുന്നു. ടീം ഇന്ത്യയ്ക്ക് എതിരാളിയിൽനിന്നു മത്സരം തട്ടിയെടുക്കാൻ രോഹിത് ദൈർഘ്യമുള്ള ഇന്നിങ്സുകൾ കളിച്ചാൽ മാത്രം മതിയാകും.’’– സുനിൽ ഗാവസ്കർ പറഞ്ഞു.

ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അം​ഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത്

​ഗവാസ്കറിന്റെ വാക്കുകൾ ഇങ്ങനെ-‘‘ഒരു ബാറ്ററെന്ന നിലയിൽ 25–30 റൺസുകൊണ്ടൊക്കെ നിങ്ങൾക്കു സന്തോഷമായി നിൽക്കാൻ സാധിക്കുന്നുണ്ടോ? അതു പറ്റില്ലെന്നാണ് എനിക്കു പറയാനുള്ളത്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് ഇതു പറയാൻ ആഗ്രഹിക്കുന്നത്– 25 ഓവർ രോഹിത് ശർമ ബാറ്റു ചെയ്താൽ അതു ടീമിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. 25 ഓവറിൽ രോഹിത് ബാറ്റു ചെയ്യുമ്പോൾ സ്കോർ 180–200 റൺസിൽ എത്തിയിട്ടുണ്ടാകും. കുറച്ചു വിക്കറ്റുകൾ മാത്രമാണ് അപ്പോൾ നഷ്ടമായതെന്നു കരുതുക. എന്താണു പിന്നീടു സംഭവിക്കുക. 350 ഉം അതിനു മുകളിലുമൊക്കെ സ്കോർ ചെയ്യാൻ ഇന്ത്യയ്ക്കു സാധിക്കും.’’

ചെകുത്താൻ കേസിൽ പോലീസ് വന്നപ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ടു, വീട്ടിലേക്കു കൊണ്ടുപോയത് ബാല, പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ചുകയറ്റും, ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്ന് പറയും- ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് വീണ്ടും

 

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026