കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വർണവും പണവും വധുവിൻ്റെ മാത്രം സ്വ ത്താണെന്ന് ഹൈക്കോടതി. ഗാർഹിക, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിൻ്റെയും ഘട്ടത്തിൽ ഉടമ സ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി സ്നേഹലത എന്നി വരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വിവാഹത്തിന് വധുവിനു കിട്ടിയ സാധ നങ്ങൾക്ക് ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാൽ ഇത്തരം കേസുകളിൽ നീതി നിഷേ ധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധം വേർപിരിഞ്ഞശേഷം സ്വർണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിൽ കളമശേരി സ്വദേശി രശ്മിയാണ് ഹൈക്കോടതിയിലെത്തിയത്. കേസിൽ ഹർജിക്കാരിക്ക് 59.5 പവൻ സ്വർണമോ ഇതിൻ്റെ വിപണിവിലയോ നൽകാൻ കോടതി ഭർത്താവിനോട് നിർദേശിച്ചു.
2010ൽ കല്യാ ണ സമയത്ത് വീട്ടുകാർ തനിക്ക് 63 പവൻ സ്വർണവും ഭർത്താവിന് രണ്ട് പവൻ്റെ മാലയും ബന്ധുക്കളുടെ സമ്മാനമായി ആറ് പവനും നൽ കിയതായി ഹർജിക്കാരി പറയുന്നു. താലി മാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭർതൃ മാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് അഞ്ചുലക്ഷം രൂപ കൂടി നൽകാത്തതിൻ്റെ പേരിൽ വിവാഹ ബന്ധത്തിൽ വി ള്ളലുണ്ടാകുകയായിരുന്നു. വിവാഹവേള യിൽ സ്വർണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭർത്താവും ഭർതൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമു ണ്ടെന്നും കോടതി പറഞ്ഞു.