BREAKING NEWS

ഒരു കോടിയിലേറെ പേരുടെ വ്യക്തി​ഗത ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ കമ്പനിയ്ക്ക് ചോർത്തി നല്കിയത്; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരു നല്കിയവരുടെ വിവരങ്ങളും കൈമാറി; കത്തുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയെന്ന ആരോപണം കൂടുതൽ ശക്തമാക്കി കോൺഗ്രസ്. ഇത് അതീവ ​ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന ചോർത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് വിവരങ്ങൾ നൽകിയവരുടെയടക്കം ഡാറ്റകളാണ് അവരുടെ സമ്മതമില്ലാതെ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരെ കൂടാതെ, എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ എന്നിവരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള, ഗവൺമെന്റ് വെരിഫൈഡായ വ്യക്തിഗത വിവരങ്ങൾ മുൻകരുതലുകൾ സ്വീകരിക്കാതെ സ്വകാര്യ കമ്പനികൾക്ക് നൽകുമ്പോൾ അത് മറ്റിടങ്ങളിലേയ്ക്ക് ചോരാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതത് വകുപ്പുകളോട് ആളുകളുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച രണ്ട് കത്തുകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ വിവരങ്ങൾ ചോർത്തിയതിലൂടെ ലക്ഷണക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. 35ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് ചോർത്തിയെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയാണ് സ്വകാര്യ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നും ഇത് ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡാറ്റ കൈമാറാൻ നേതൃത്വം നൽകിയ പിണറായി വിജയൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം വിമർശനമുയർത്തി. ഡാറ്റാ ചോർച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യ ആസൂത്രകൻ ദീലിപ്, ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കി, കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു- അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ, 1000 പേജുള്ള വിധിന്യായത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി 400 പേജുള്ള അപ്പീൽ

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026