BREAKING NEWS

ഭയന്ന് വിറച്ച് പാകിസ്ഥാൻ… സംഘർഷാവസ്ഥ പരിഹരിക്കാൻ അമേരിക്കയോട് സഹായം തേടി പാക് പ്രധാനമന്ത്രി, ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് യു എസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.

സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.

ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.

ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൻ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026