BREAKING NEWS

ഇരയെ വിവാഹം കഴിക്കുന്നത് പോക്സോ കേസിൽ പരിഹാരമല്ല, പ്രതിയെ വെറുതെ വിട്ടാൽ നിയമത്തിന്‍റെ ലക്ഷ്യം പരാജയപ്പെടും, സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി

· · 1 min read
Share: Copied!

ചെന്നൈ: വിവാഹം പോക്സോ കേസിൽ പരിഹാരമല്ലെന്നും പോക്സോ കേസ് സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇരയെ വിവാഹം കഴിച്ചുവെന്ന പേരിൽ പ്രതിയെ വെറുതെ വിട്ടാൽ നിയമത്തിന്‍റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

ഊട്ടി സ്വദേശിയായ യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. യുവാവിന് 10 വർഷം തടവും 1000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. 17കാരിയെ യുവാവ് തട്ടികൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ, അയൽക്കാരായ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ പെൺകുട്ടി തന്നോടൊപ്പം വന്നതാണെന്നും യുവാവ് വാദിച്ചു.

വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇരുവരും വിവാഹിതരായെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിൽ അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും പെൺകുട്ടിയെ നിയമപ്രകാരം സംരക്ഷിക്കാനല്ല യുവാവ് ശ്രമിച്ചതെന്നും കണ്ടെത്തിയാണ് നീലിഗിരി കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ശിക്ഷ വിധിച്ചത്.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026