ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെ ടെ 23 പേരെ സെക്സ് റാക്കറ്റിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്. മൂന്ന് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളും 10 നേപ്പാൾ സ്വദേശികളും രക്ഷപെട്ടവരിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നർ ഷെഡ് ആലം (21), എം ഡി രാ ഹുൽ ആലം (22), അബ്ദുൾ മന്നൻ (30), തൗഷിഫ് റെക്‌സ, ഷമീം ആലം (29), എം ഡി ജറുൾ (26), മോനിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി പഹർഗഞ്ച്, ശാരദാനന്ദ് മാർ ഗ്, ഹിമ്മത്ഗഡ് എന്നിവിടങ്ങ ളിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കൂടുതലായും നേപ്പാളിലെയും പശ്ചിമ ബംഗാളിലെയും സ്ത്രീകളെയാണ് മനുഷ്യക്കടത്തിന് വിധേയമാക്കി ഡൽഹിയിൽ എത്തിച്ച് സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പഹർഗഞ്ചിൽ കെട്ടിടം കേന്ദ്രീ കരിച്ച് പ്രവർത്തിച്ചുവന്നിരുന്ന സംഘം നഗരത്തിലെ ഹോട്ടലു കളിലേക്ക് സ്ത്രീകളെ എത്തിച്ച് നൽകുകയായിരുന്നു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവി ലാണ് സംഘത്തെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.