Kerala

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്: ടിപി കേസ് പ്രതി ടികെ രജീഷ് ഉൾപ്പെടെ 7 പേർക്ക് ജീവപര്യന്തം, ഒന്നാം പ്രതിയെ ഒളിപ്പിച്ച പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

· · 1 min read
Share: Copied!

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് സിപിഎം പ്രവർത്തകർക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.

BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026