കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.
ഇന്നു രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടാവുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടവെച്ച് മരണം സ്ഥിരീകരിച്ചു. മരണസമയത്ത് ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. അതേസമയം അസുഖബാധിതനായ ശ്രീനിവാസൻ ഏറെനാളായി കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. എങ്കിലും ഇടയ്ക്ക് പൊതുപരിപാടികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു.
എല്ലാ രീതിയിലും ഈ വിയോഗം മലയാള സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടം- മുഖ്യമന്ത്രി

















































