BREAKING NEWS

ഇന്ധന പ്രതിസന്ധി: ഇന്ത്യയോട് സഹായം തേടി അയൽ​രാജ്യങ്ങൾ; അസം റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസൽ നല്കാമോയെന്ന് ബം​ഗ്ലാദേശ്; ആലോചിക്കട്ടെയെന്ന് കേന്ദ്രം

· · 1 min read
Share: Copied!

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിതരണം ഭാ​ഗികമായി തടസ്സപ്പെട്ടതിനാൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ബം​ഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥനകൾ വന്നത്. ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അയൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉൽപാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ധന കയറ്റുമതിക്കായി ചില അയൽ രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉൽപാദനവും പരിഗണിക്കുമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസലാണ് ബം​ഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബം​ഗ്ലാദേശിന് ഇന്ധനം നല്കിവരുന്നുണ്ട്. ഊർജ്ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബം​ഗ്ലാദേശ്. നിലവിൽ ഈ രാജ്യം കടുത്ത ഊർജ്ജ ക്ഷാമം നേരിടുകയാണ്. ഇന്ധന പ്രശ്നം രൂക്ഷമായതോടെ സർവകലാശാലകൾ അടച്ചുപൂട്ടി. ദിവസേനയുള്ള ഇന്ധന റേഷനിംഗ് ഏർപ്പെടുത്തൽ അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബം​ഗ്ലാദേശ്.

പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നിരുന്നു. പാകിസ്ഥാനും ഇന്ധന ലഭ്യതക്കുറവിനാൽ പെട്ടിരിക്കുകയാണ്. എൽപിജി ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യയിലും പ്രതിസന്ധിയുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിതരണത്തെ ബാധിച്ചിട്ടില്ല.

‘തരംതിരിവുള്ളയാൾ വേണ്ട‘ ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യവുമായ് ഇന്ത്യ സഖ്യം ; ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ്

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026