BREAKING NEWS

നേതാക്കൾ പറഞ്ഞ ഓലപ്പടക്കത്തിന് തേങ്ങയുടെ വലിപ്പമോ?… വിബിൻ രാജിന്റെ മൂന്നു കൈരലുകൾ അറ്റത് സ്ഫോടക വസ്തുവിന് തീ കൊടുക്കന്നതിനിടെ ദൃശ്യങ്ങൾ പുറത്ത്, വിബിൻ രാജ് കോൺ​ഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതി

· · 1 min read
Share: Copied!

കണ്ണൂർ: പിണറായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ വലതു കൈപ്പത്തിയിലെ 3 വിരലുകൾ അറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്ഫോടക വസ്തുവിന് തീ കൊടുക്കുന്നത് സുഹൃത്ത് ചിത്രീകരിച്ച ദൃശ്യമാണ് പുറത്തുവന്നത്. സ്ഫോടക വസ്തു കത്തിക്കാൻ ശ്രമിക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കഴിഞ്ഞ ദിവസമാണ് പിണറായി വെണ്ടുട്ടായി കനാൽക്കരയിലാണ് സ്ഫോടനമുണ്ടായത്. ഇതിൽ സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) കൈപ്പത്തി ചിതറി. സംഭവ സ്ഥലത്തുനിന്നും വിരലിന്റെ ഒരു ഭാഗം കണ്ടെടുത്തിരുന്നു. നാടൻബോംബ് പൊട്ടിയെന്നാണ് ആദ്യം അറിഞ്ഞതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച ഓലപ്പടക്കമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം നൽകിയ വിശദീകരണം.

അതേസമയം റീൽസെടുക്കുന്നതിനിടെ പൊട്ടാത്ത പടക്കം കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതിയാണ് വിബിൻ രാജ്.

എല്ലാ രീതിയിലും ഈ വിയോ​ഗം മലയാള സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടം- മുഖ്യമന്ത്രി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026