BREAKING NEWS

ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കുവഴിയുള്ള കപ്പൽ ​ഗതാ​ഗതത്തിന് ഇറാൻ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനിടയിൽ ഇന്ത്യയിലേക്ക് ഒരു എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നതായി ഇറാനിയൻ വൃത്തങ്ങൾ . കപ്പൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒരു അപകടവും കൂടാതെ കടലിടുക്ക് കടന്നുപോയിയെന്നാണ് ഇറാന്റെ പ്രസ്താവന. മറ്റൊരു ടാങ്കർ ഉടൻ തന്നെ ഇതുവഴി ഇന്ത്യയിലേക്ക് പോകുമെന്നും പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും പങ്കിട്ട താൽപ്പര്യങ്ങളും ചൂണ്ടിക്കാട്ടി, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറയുകയുണ്ടായി. അതെ. കാരണം ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട്; ഞങ്ങൾക്ക് പൊതുവായ ഒരു വിധിയുണ്ട് രണ്ടോ മൂന്നോ മണിക്കൂറിനുശേഷം നിങ്ങളത് കാണും,‘ ടാങ്കർ നീക്കത്തെ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.
‘ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും കഷ്ടപ്പാടുകളാണ്, തിരിച്ചും. ഇക്കാരണത്താൽ, ഇന്ത്യൻ സർക്കാർ നമ്മെ സഹായിക്കുന്നു, നമുക്ക് പൊതുവായ ഒരു വിധിയും പൊതു താൽപ്പര്യവുമുള്ളതിനാൽ നാം ഇന്ത്യൻ സർക്കാരിനെ സഹായിക്കും,‘ അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ അംബാസഡറിന്റെ ഈ വാക്കുകൾക്ക് തൊട്ടു പിന്നാലെയാണ് കപ്പൽ ഹോർമൂസ് കടന്നതായുള്ള സ്ഥിരീകരണം വന്നത്.

ഹോർമൂസ് കടലിടുക്കിലൂടെ വരാനാകാതെ പെട്ടുകിടന്ന എൽപിജി ടാങ്കറിന്റെ വരവ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. പ്രകൃതിവാതക ആവശ്യത്തിന്റെ 50 ശതമാനവും ഇന്ത്യ അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ഇതിൽ 20 ശതമാനം ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ വാതക പാടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തർ എനർജി ഉത്പാദനം നിർത്തി. ഇത് ഏഷ്യൻ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. ഈ വെല്ലുവിളിയെ നേരിടാൻ, ഇന്ത്യ ബദൽ വഴികൾ തേടുന്നുണ്ടെങ്കിലും അതെല്ലാം ചിലവേറിയവയാണ്. നിലവിൽ ഇന്ത്യയിലേയ്ക്കുള്ള കപ്പലുകൾക്ക് ഹോർമൂസ് കടക്കാനുള്ള അനുമതി ഇറാൻ നല്കിയത് ഇന്ത്യയുടെ ഊർജ്ജ രം​ഗത്തിന് പ്രതീക്ഷ പകരുന്നു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026