BREAKING NEWS

എല്ലാ രീതിയിലും ഈ വിയോ​ഗം മലയാള സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടം- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: അനശ്വര നടൻ ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ശൈലിയിലൂടെ, നല്ല മൂർച്ചയേറിയ പരിഹാസങ്ങളിലൂടെ, സിനിമ കാണുന്നവരെ വലിയൊരു തലത്തിലേക്ക് ഉയർത്തികൊണ്ടുപോവാൻ ശ്രീനിവാസന് കഴിഞ്ഞിരുന്നുവെന്നും എല്ലാ രീതിയിലും ഇത് വലിയൊരു നഷ്ടമാണെന്നും ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശ്രീനിവാസൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. കഥ, തിരക്കഥ, സംവിധാനം, നടൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അതുല്യ പ്രതിഭയായി മാറിയിരുന്നു. സാമൂഹികമായി ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന്റേതായ ശൈലിയിൽ സിനിമയിലൂടെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ കണ്ണൂരിലെ പാട്യത്തുകാരനായ അദ്ദേഹം നാട്ടിലുള്ള പ്രശ്‌നങ്ങളടക്കം ഉൾക്കൊള്ളിച്ച് സിനിമയെടുത്തതും ഈ ഘട്ടത്തിൽ ഓർമിക്കുന്നു. നല്ല നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എല്ലാ രീതിയിലും വ്യക്തിപരമായും വലിയ തോതിലുള്ള നഷ്ടം ഇതിലൂടെ സംഭവിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്നു രാവിലെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ​ഡയാലിസിസിനായി അശുപത്രിയിലേക്കു പോകവെ പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിപ്പെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിയെ കാണാൻ പോകും, കഴിഞ്ഞ തവണ ചെന്നാപ്പോൾ എന്നോടു പറഞ്ഞു മതിയായി… ഞാൻ പറഞ്ഞു നമുക്ക് തിരിച്ചുവരാം…സത്യൻ അന്തിക്കാട്

ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല…ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് -പ്രിയദർശൻ കൂട്ടുകെട്ട്, അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്- മോഹൻലാൽ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026