BREAKING NEWS

ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല…ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് -പ്രിയദർശൻ കൂട്ടുകെട്ട്, അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്- മോഹൻലാൽ

· · 1 min read
Share: Copied!

നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-പ്രിയദർശൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. അതിൽ ഒരാൾ നമ്മളെ വിട്ടുപോകുന്നുവെന്നത് അതീവ ദു:ഖകരമാണെന്ന് മോഹൻലാൽ പറഞ്ഞു. എങ്കിലും ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല. അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എപ്പോഴും ജീവിച്ചിരിക്കാൻ സാധ്യതയുള്ള അപൂർവ്വം ചിലരിൽ ഒരാളാണെന്ന ഞാൻ വിശ്വസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

“ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല. അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എപ്പോഴും ജീവിച്ചിരിക്കാൻ സാധ്യതയുള്ള അപൂർവ്വം ചിലരിൽ ഒരാളാണെന്ന ഞാൻ വിശ്വസിക്കുന്നു. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് ഞങ്ങളുടേത്. സിനിമനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും ഞങ്ങൾക്കിടയിലുണ്ടായിരുന്നു”.

:അതുപോലെ മലയാളികൾക്ക് മുന്നിലേക്ക് നർമ്മത്തിലൂടെ ഒരുപാട് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം. സർക്കാസ്റ്റിക്കായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. നല്ല സിനിമികൾക്ക് വേണ്ടിയാണ് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട്-പ്രിയദർശൻ കൂട്ടുകെട്ട്. അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്”.

“ഈ അടുത്ത കാലത്ത് അദ്ദേഹം അമൃതയിൽ ചികിത്സയിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു. പക്ഷെ, ഒരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാൽ കാണാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ള അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാനും സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരും വളരെ സങ്കടത്തിലാണ് അതിലേറെ ദു:ഖത്തിലാണ് ഞാൻ” എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല… എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി, ശ്രീനിയേട്ടൻ ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു… എൻറെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചത്, ഒരിക്കലും മറക്കാനാകില്ല’- ഉർവശി

പിതാവിന്റെ വിയോ​ഗം മകൻ അറിഞ്ഞത് ചെന്നൈയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ…

‘എന്നെക്കൊണ്ട് ആ ചതി ചെയ്യിച്ചത് പ്രിയനാ’… ആദ്യ തിരക്കഥകൃത്തിന്റെ പിറവിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി വന്നതിങ്ങനെ…

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026