കൊല്ലം : ആയൂരില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ ആത്മഹത്യ ചെയ്തു. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് അമ്മയും മകനും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അമ്മയ്ക്ക് അമിത അളവില്‍ ഗുളികകള്‍ നല്‍കിയ ശേഷം മകന്‍ ഷാള്‍ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതിയ രഞ്ജിത്, പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ സുജാത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.
ചൂടാക്കാൻ തരൂർ വീണ്ടും!! ‘ഒടുവിൽ ഒരേ ദിശയിൽ യാത്ര ചെയ്യുന്നു’-ബൈജയന്ത് ജയ് , ‘ഭുവനേശ്വർ വരെയുള്ള സഹയാത്രികൻ… ഉടനെ തിരിച്ചുവരും’-തരൂർ… ബിജെപി എംപിയുമൊത്തുള്ള സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച ബില്‍ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ്, വീട്ടില്‍നിന്നു വെള്ളം ആവശ്യപ്പെട്ടുള്ള ഞെരക്കം കേട്ടത്. സുജാതയുടെ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് മകനോട് പറഞ്ഞതെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടെ മൊഴി.