BREAKING NEWS

​ഗവർണർക്കിട്ടൊരു കുത്ത്, പിണറായിക്കിട്ടൊരു താങ്ങ്!!- ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ കഴുകൻ കണ്ണുകളുമായിരിക്കുന്നവരാണ് ഗവർണർമാർ… പരസ്യമായി ഏറ്റുമുട്ടുകയും രഹസ്യമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല- കെ സുധാകരൻ

· · 1 min read
Share: Copied!

ചെന്നൈ: ബിജെപി ദൗത്യമേൽപ്പിച്ചു വിടുന്ന ഗവർണമാരെ സൂക്ഷിക്കണമെന്ന താക്കീതുമായി കെപിസിസി പ്രസിഡ‍ൻ്റ് കെ. സുധാകരൻ. മോദി ഗവൺമെൻ്റ് അധികാരത്തിലെത്തിയതിന് ശേഷം എൻഡിഎ സഖ്യത്തിൻ്റെ കീഴിൽ അല്ലാത്ത സർക്കാരുകളെ ആക്രമിക്കാൻ തുടർച്ചയായി ശ്രമം നടക്കുകയാണെന്നും ജനാധിപത്യത്തിൻറെ നിലനിൽപ്പിന് ഇരട്ടത്താപ്പ് ഇല്ലാത്ത പോരാട്ടം വേണമെന്നും കെ സുധാകരൻ പറഞ്ഞു.

സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു., ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു; മരിച്ചെന്നു കരുതിയ രഞ്ജിത്, പിന്നാലെ തൂങ്ങി മരിച്ചു

സുധാകരന്റെ പ്രസ്താവന ഇങ്ങനെ-ബിജെപി ദൗത്യമേൽപ്പിച്ചു വിടുന്നവരാണ് ഗവർണർമാർ. അവരെ നേരിടുന്നതിൽ മുൻകരുതൽ വേണം. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ കഴുകൻ കണ്ണുകളുമായി ഇരുക്കുന്നവരാണ് ഗവർണർമാർ. അതേസമയം അത്താഴ വിരുന്നും പ്രഭാതഭക്ഷണവും ഒരുക്കിയുള്ള നയ തന്ത്രജ്ഞതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്ന ഒളിയമ്പും ഇതിനിടെ സുധാകരൻ എയ്തു, അവർക്കൊപ്പം പരസ്യമായി ഏറ്റുമുട്ടുകയും രഹസ്യമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലായെന്നും ചെന്നൈയിൽ നടന്ന ജെഎസി യോഗത്തിൽ കെ സുധാകരൻ വ്യക്തമാക്കി. കേരള ഗവർണറും സർക്കാരും തമ്മിൽ അടുത്തിടെ നടന്ന സൗഹൃദ കൂടിക്കാഴ്ചകൾ പരോക്ഷമായി ചൂണ്ടിക്കാണിച്ചാണ് സുധാകരൻ പിണറായിക്കിട്ട് താങ്ങിയത്.

ആ ചെമ്പ് അങ്ങ് കൊടുക്ക്…!! കയ്യിൽകിട്ടിയ പള്ളിക്കഞ്ഞി ഒരുതരി പോലും ബാക്കിവയ്ക്കാതെ ആസ്വദിച്ച് കഴിച്ച് സുരേഷ് ​ഗോപി..!! വീഡിയോ വൈറലാകുന്നു.., ഞങ്ങളും ഇതുതന്നെയല്ലേ കുടിച്ചേ?… കമന്റുകൾ- വീഡിയോ

കഴിഞ്ഞ ദിവസം കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി സംസ്ഥാന സർക്കാർ നടത്തിയ വിരുന്ന വലിയ വാർത്ത ആവുകയും പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരൻ്റെ വിമർശനം. ഇതിനിടയിൽ സവർക്കറെ പ്രകീർത്തിച്ചുള്ള രാജേന്ദ്ര അർലേക്കറിൻ്റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രസംഗവും വാർത്തയാവുകയും ചെയ്തിരുന്നു

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026