പ്രയാഗരാജ്: ജീവനും സ്വാതന്ത്ര്യ ത്തിനും ഭീഷണിയില്ലെങ്കിൽ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് നിരീക്ഷണം.
സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹംകഴിക്കുന്ന ദമ്പതികൾക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷി ച്ചു. സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തീർപ്പാക്കിക്കൊണ്ട് ഈ മാസം നാലിന് പുറപ്പെടുവിച്ച വിധിയിൽആണ് പരാമർശം.
ശ്രേയ കേസർവാനി എന്ന യുവതിയും ഭർത്താവും സമർപ്പിച്ച റി ട്ട് ഹർജിയിൽ ഇവരു ഭാഗം ഹൈക്കോടതി ഇരു വർക്കും സംരക്ഷണം നൽകേണ്ട തരത്തിൽ ഭീഷണി യില്ലെന്ന് വ്യക്തമാക്കുകയായിരു ന്നു. ഹർജിക്കാരുടെ ജീവനും സ്വാ തന്ത്ര്യവും അപകടത്തിലാണെന്ന നിഗമനത്തിൽ എത്താൻ ആവ ശ്യമായ ഒരു വസ്തുതയും നിലവിൽ ഇല്ലെന്ന് കോടതിയുടെ ഉത്തര വിൽ പറയുന്നു. മാതാപിതാക്കളു ടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ച് ജീവിക്കാനും സമൂഹ ത്തെ നേരിടാനും പഠിക്കണമെ ന്നും കോടതി ഉപദേശിച്ചു. ഹർജിക്കാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരി ക്കുന്ന പ്രതികൾ ഇവരുടെ ജീവിത ത്തിൽ ഇടപെടരു തെന്നും കോടതി നിർദേശിച്ചു.
ഹർജിയിൽ പറ യുന്ന ബന്ധുക്കൾ മാനസികമാ യോ ശാരീരികമായോ പരാതിക്കാ രുടെ ജീവിതത്തിൽ ഇടപെടുമെ ന്ന് കരുതുന്ന ഒരു സാഹചര്യം പോലും മുന്നിലുണ്ടെന്ന് വ്യക്തമാ ക്കാൻ കഴിഞ്ഞിട്ടില്ല. ചിത്രകൂട് പൊലീസ് സൂപ്രണ്ടിന് ഹർജി ക്കാർ ഇതിനോടകം പരാതി നൽ കിയിട്ടുണ്ട്. ഹർജികാർക്ക് ഭീഷ ണിയാകുന്ന സാഹചര്യം ഉണ്ടെ ങ്കിൽ അവർക്ക് നിയമപ്രകാരം ആവശ്യമായ പിന്തുണ നൽകണ മെന്നും കോടതി വ്യക്തമാക്കി.