കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാൻ നിർദേശം നൽകിയതായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നമാണ് വന്യജീവി ആക്രമണം.
കൃഷിക്കാർക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കർഷകർ അസംതൃപ്തരാണ്. ജനങ്ങൾ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവച്ചു കൊല്ലാൻ ഷൂട്ടേഴ്സ് സ്ക്വാഡിന് നിർദേശം നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ വ്യക്തമാക്കി.
പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ഗോവിന്ദൻ
‘വൈകാരിക തീരുമാനമല്ല. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ്, എല്ലാ പാർട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയത്. ഇതിൽ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയർത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണിത്. അതുമായി മുന്നോട്ട് പോകാനും ഭാവിയിൽ ഈ പഞ്ചായത്തിലെ വനമേഖലയിലെ കൃഷിക്കാർ ഓരോരുത്തരും കൈയിൽ തോക്കേന്തേണ്ടി വരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്’, കെ. സുനിൽ പറഞ്ഞു.