PRAVASI

‘ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല’; റമദാൻ മാസത്തിൽ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് കുവൈത്ത്

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തില്‍ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് കുവൈത്ത്. മാളുകൾ, കച്ചവടകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടി ശക്തമാക്കാന്‍ ഒരുങ്ങുന്നത്. ഇത്തരം പ്രവണതകൾ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യാചകരുടെ സ്പോൺസർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. രാജ്യത്തെ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നിരവധി ചാരിറ്റി അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യക്കാർ അവരെ സമീപിക്കുകയാണ് വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026
BREAKING NEWS
സൗദി അറേബ്യയ്ക്കുനേരെ ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം... നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിർ​ദേശം!! യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ...
22 Oct 2026