മുംബൈ: സുപ്രീം കോടതി വിധി മറികടന്ന് വീണ്ടും ബുൾഡോസർ രാജ് ആക്ഷനുമായി ബിജെപി ഭരണകൂടം. നാഗ്‌പൂർ കലാപക്കേസിലെ മുഖ്യപ്രതിയെ ന്ന് ആരോപിക്കപ്പെടുന്ന ഫഹിം ഖാന്റെ വീട് മുനിസിപ്പാലിറ്റി അധികൃതർ ഭാഗികമായി പൊ ളിച്ചുനീക്കി. അനധികൃത നിർമ്മിതിയെന്നാരോപിച്ചാണ് നടപടി.
അതേസമയം ശരിയായ അന്വേഷണത്തിന് ശേഷമാണ് പൊളിച്ചുമാറ്റൽ നട പടിയെന്ന് നാഗ്‌പൂർ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി എൻജിനീയർ സുനിൽ ഗാജ്ബിയെ പറഞ്ഞു. നടപടി സ്വീകരിക്കുന്ന തിന് 24 മണിക്കൂർ മുമ്പ് കുടുംബ ത്തിന് നോട്ടീസ് നൽകിയിരുന്ന തായും അദ്ദേഹം പറഞ്ഞു.
ഇത്തരം അക്രമണങ്ങൾ ചെയ്യു ന്ന വ്യക്തിയുടെ വീടല്ല മറിച്ച് ശരീരത്തിലൂടെ ബുൾഡോസർ കയറ്റണമെന്ന് മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ വീട് പൊളിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയോടുള്ള വെല്ലുവിളി യാണെന്നും സുപ്രീം കോടതി വി ധിച്ചിരുന്നു. എന്നാൽ കോടതി വിധിക്ക് പുല്ലുവില കൽപ്പിക്കാ ആ നയമാണ് ബിജെപി സർ ക്കാർ അവലംബിച്ചുകൊണ്ടിരി
ക്കുന്നത്.
ഈ മാസം 17ന് ഔറംഗസേബി ന്റെ ശവകുടീരം പൊളിക്കണമെ ന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രം ഗ്ദൾ പ്രവർത്തകർ നടത്തിയ പ്രതി ഷേധമാണ് വർഗീയ സംഘർഷ ത്തിലേക്ക് വഴിമാറിയത്. പ്രതി ഷേധക്കാർ ഖുറാൻ വാക്യങ്ങളെ ഴുതിയ പച്ചത്തുണിയിൽ പൊതി ഞ്ഞ് ഔറംഗസേബിന്റെ കോലം കത്തിച്ചതോടെ സംഘർഷം പൊ ട്ടിപ്പുറപ്പെടുകയായിരുന്നു. സംഭവത്തിൽ 104 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം ഔറംഗസേബി ൻ്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ചത്രപതി സാംഭാജി നഗറിൽ നി രോധനാജ്ഞ ഏർപ്പെടുത്തി.