സന്ധ്യ എല്ലാം ബുദ്ധിപൂർവമേ ചെയ്യു, അവൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് തോന്നിയിട്ടില്ല, മുൻപും മക്കളെ കൊല്ലാൻ നോക്കിയിട്ടുണ്ട്, ഐസ്ക്രീമിൽ വിഷം കലർത്തി നൽകി, ടോർച്ചെടുത്ത് തലയ്ക്കടിച്ചു, മകളുടെ മരണത്തിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്: പിതാവ് സുഭാഷ്
കൊച്ചി: തിരുവാങ്കുളത്ത് മൂന്നരവയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവ് സുഭാഷ്. ഒരുതവണ ഐസ്ക്രീമിൽ വിഷം കലർത്തി നൽകി...







































