BREAKING NEWS

പർദ്ദയിട്ട് സാന്ദ്രാ തോമസിന്റെ എൻട്രി!! ഞാൻ കൊടുത്ത കേസിലെ പ്രതികളാണ് ഇവിടെയുള്ളത്, ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് ഈ വസ്ത്രമാണ് ബെസ്റ്റ്, തുറിച്ചുനോട്ടം ഒഴിവാക്കാം… പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും

· · 1 min read
Share: Copied!

കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസും രം​ഗത്ത്. മത്സരിക്കാനായി ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. തനിക്കു നേരെയുള്ള നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വരുന്നതെന്ന് സാന്ദ്ര തോമസിന്റെ വിശദീകരണം. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും സിനിമാ നിർമാതാവ് സാന്ദ്ര തോമസ് തോമസ് വ്യക്തമാക്കി.

അതുപോലെ താൻ കൊടുത്ത കേസിൽ പോലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്. അതിൽ പ്രതികളായവരാണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും. നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കും.

ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണ് ഇത്. ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവെന്നു പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകൾ നിർമിച്ച ആളാണ്. തന്റെ പേരിൽ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

പറയുന്നതിൽ സങ്കടമുണ്ട്, നമ്മുടെ രാജ്യത്തിന് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്, ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള ​ഗാസ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ആ​ദ്യം നിങ്ങളുടെ സ്വന്തം രാജ്യത്തെ നോക്കൂ- സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026