BREAKING NEWS

12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അവസരത്തിനൊത്തുള്ള തന്ത്രം; നിഷയെ എവിടെ നിർത്തുമെന്നതിൽ തീരുമാനമായില്ല

· · 1 min read
Share: Copied!

കോട്ടയം: കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി.

ഇടുക്കി-റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴികാടൻ, പിറവം- സാബു കെ. ജേക്കബ്,ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തി- നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.

കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച “പഗിട കളി”; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026