BREAKING NEWS

​ഗോവിന്ദച്ചാമിയുടെ വാസം ഇനി ആരാധനാ പുരുഷൻ റിപ്പർ ജയാനന്ദനും ചെന്താമരയുമടക്കം 300 കുറ്റവാളികൾക്കൊപ്പം, അതീവ സുരക്ഷയിൽ വിയ്യൂർ ജയിലിലെത്തിച്ചു!! ​പാർപ്പിച്ചിരിക്കുന്നത് താഴത്തെ നിലയിലെ GF 1ൽ, കൂടെ ഒരു സഹതടവുകാരനും?

· · 1 min read
Share: Copied!

തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിൽ ഇന്നു ഉച്ചയ്ക്ക് 12.30ഓടെയാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു ഗോവിന്ദച്ചാമിയുടെ യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ നിന്ന് തിരിച്ചത്.

താഴത്തെ നിലയിലെ GF 1ലാണ് ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് സെൽ.

അതേസമയം അതീവ സുരക്ഷാ ജയിലിലേക്കാണ് ​ഗോവിന്ദച്ചാമിയെ മാറ്റിയിരിക്കുന്നത്. കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണ് അതീവ സുരക്ഷാ ജയിൽ. 535 കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. റിപ്പർ ജയാനന്ദനും ചെന്താമരയും അടക്കം 300ലധികം കൊടുംകുറ്റവാളികൾ നിലവിൽ വിയ്യൂരിലുണ്ട്. ജയിൽ ചാടാൻ തനിക്കു പ്രചോദനമായതു റിപ്പർ ജയാനന്ദനാണെന്നു പ്രതി പോലീസിനു മൊഴി നൽകിയിരുന്നു.

പുലർച്ചെ ജയിൽ ചാടിയ ​ഗോവിന്ദച്ചാമിയെ രാവിലെ 10.30 ഓടെ പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

പർദ്ദയിട്ട് സാന്ദ്രാ തോമസിന്റെ എൻട്രി!! ഞാൻ കൊടുത്ത കേസിലെ പ്രതികളാണ് ഇവിടെയുള്ളത്, ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് ഈ വസ്ത്രമാണ് ബെസ്റ്റ്, തുറിച്ചുനോട്ടം ഒഴിവാക്കാം… പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026