BREAKING NEWS

ഗോവിന്ദച്ചാമിയുടെ ജയിലിലെ അക്രമങ്ങൾ ശ്രദ്ധ തെറ്റിക്കാൻ? ജയിൽ ചാടാൻ പ്രോത്സാഹിപ്പിച്ചത് സഹതടവുകാർ, മാതൃകയാക്കിയത് റിപ്പർ ജയാനന്ദനെ… എട്ടുമാസത്തെ ആസൂത്രണം, പകൽ ഉറക്കം, രാത്രി വർക്ക്!! ബിസ്ക്കറ്റ് കവറുകൾ കളയാതെ സൂക്ഷിച്ചുവച്ചു, വാർഡൻമാർ മൊബൈലിൽ കളിക്കുന്നതു രക്ഷയായി

· · 1 min read
Share: Copied!

കണ്ണൂർ: ​ഗോവിന്ദച്ചാമിയുടെ പുറത്തുവന്ന മൊഴികൾ നോക്കിയാൽ ഇതുവരെ ജയിലിൽ നടത്തിയ അതിക്രങ്ങളെല്ലാം തടവുചാടാനുള്ള മുന്നൊരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയിൽചാട്ടം നടപ്പാക്കിയതെന്നാണ് ​ഗോവിന്ദച്ചാമി പറയുന്നത്. അതുപോലെ തനിക്കു ശിക്ഷായിളവ് കിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് ഈ തീരുമാനമെടുത്തതെന്നും ഇയാൾ പറയുന്നു. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവർ പറഞ്ഞതും ജയിൽചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു. കൂടാതെ റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം മാതൃകയാക്കിയെന്നും ഇയാൾ പറയുന്നു.

ഇതിനായി മാസങ്ങളായി തയാറെടുത്തു. ശരീര ഭാരം കുറച്ചു, പകൽസമയം ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പി മുറിച്ചു. കഴിക്കാൻ കിട്ടുന്ന ബിസ്‌ക്കറ്റ് കവറുകൾ സൂക്ഷിച്ചുവെച്ചു. ജയിൽ ചാടിയപ്പോൾ ഇലക്ട്രിക് ഫെൻസിങ്ങിൽ പിടിച്ചത് ബിസ്‌കറ്റിന്റെ ആ കവർ ഉപയോഗിച്ചായിരുന്നു. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ഒരു കൈ ഉപയോഗിച്ച് തുണിയിൽ പിടിച്ച് കയറി. താഴെ വീഴാതിരിക്കാൻ വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു.

പുറത്തിറങ്ങി ആദ്യം ട്രെയിൻ മാർഗം രക്ഷപ്പെടാനായിരുന്നു തീരുമാനം. എന്നാൽ കയ്യിൽ പണമില്ലാത്തത് തടസമായി. തടവു ചാടി കാൽനടക്കാരോട് ചോദിച്ചപ്പോൾ റെയിൽവെ സ്റ്റേഷനിലേക്ക്‌ അഞ്ച്‌ കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നിൽ എത്തി. അപ്പോഴാണ് നാട്ടുകാർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു.

തടവുചാടാൻ നേരത്തെ തീരുമാനിച്ചെങ്കിലും അഴിയറുക്കാൻ തുടങ്ങിയത് നാലു മാസം മുൻപാണെന്നും ഗോവിന്ദചാമി പറയുന്നു. ഇതിനായി ആദ്യം ബ്ലേഡ് സംഘടിപ്പിച്ചു. വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കുന്നത് സൗകര്യമായി. തൊട്ടു മുന്നിലെ മുറിയിൽ ഉണ്ടായിട്ടും ശ്രദ്ധിക്കാറില്ല. ഇതു പരിശോധിക്കാൻ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, പലപ്പോഴും വാർഡർമാർ ശബ്ദം കേൾക്കാറില്ല. കമ്പി നൂൽവണ്ണം ആയിട്ടും വാർഡർമാർ നോക്കിയില്ലെന്നും ഗോവിന്ദചാമി മൊഴിയിൽ പറയുന്നു.

​ഗോവിന്ദച്ചാമി ഇനി പാടുപെടും!! താമസം വിയ്യൂർ ജയിലിൽ ഏകാന്ത തടവുകാരനായി, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, അനങ്ങിയാൽ പോലും അറിയാൻ 250ൽ അധികം സിസിടിവികൾ

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026