ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും തന്റെ വിജയം നൃത്തം ചെയ്ത് ആഘോഷമാക്കി മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്‌രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
അതേ സമയം അതിഷിക്കെതിരെ രാജ്യസഭാ എംപി സ്വാതി മലിവാളും രംഗത്തെത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമർശനം. ‘‘എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?’’– സ്വാതി മലിവാൾ എക്സിൽ കുറിച്ചു. ഇതോടെ പലരും തങ്ങളുടേതായ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ये कैसा बेशर्मी का प्रदर्शन है ? पार्टी हार गई, सब बड़े नेता हार गये और Atishi Marlena ऐसे जश्न मना रही हैं ?? pic.twitter.com/zbRvooE6FY
— Swati Maliwal (@SwatiJaiHind) February 8, 2025