തിരുവനന്തപുരം: നടി സ്നേഹ ശ്രീകുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കലാമണ്ഡലം സത്യഭാമ. വീഡിയോ പങ്കുവച്ചാണ് പ്രതികരണം. “നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ”.- എന്നാണ് സത്യഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
അതേസമയം സത്യഭാമയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘‘പിണ്ഡോദരി മോളെ’’ എന്ന് പറഞ്ഞു കൊണ്ടാണ് സ്നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വിഡിയോ പങ്കുവച്ചത്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നും വിഡിയോയിൽ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു.
സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്.















































