BREAKING NEWS

അങ്ങനെ അമേരിക്കൻ നികുതി പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കണ്ട, സാമ്പത്തിക സഹായവും നിർത്തലാക്കും!!  66 ഇതര രാജ്യാന്തര സംഘടനകളിൽ നിന്ന് സ്വയം പിന്മാറി ട്രംപ്, പിന്നാലെ ഭീഷണി- റഷ്യയുമായി വ്യാപാരം നടത്തിയാൽ 500% താരിഫ്… മറ്റു ലോക രാജ്യങ്ങളെ വരിഞ്ഞുമുറുക്കാനുറച്ച് അമേരിക്ക

· · 1 min read
Share: Copied!

വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ സമ്മർദ തന്ത്രങ്ങളിറക്കി അമേരിക്ക. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ 500% താരിഫ് ഭീഷണിയാണ് ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയതോടെ, ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇറക്കുമതി നികുതികളിൽ വൻ വർദ്ധനവ് വരാൻ പോകുന്നത്.

ട്രംപ് അംഗീകരിച്ച പുതിയ ഉപരോധ ബിൽ പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങിന് വരാൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ഈ ബില്ലിലൂടെ ട്രംപിന് കഴിയും. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കും. ഇതിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണയ്ക്ക് പുറമെ, റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും. അതേസമയം റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയർന്നിരുന്നു.

അതുപോലെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയും കടുത്ത നടപടികൾ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതി ചൈനയും ചുമത്തി.

ഇതിനിടെ 66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിലും ട്രംപ് ഒപ്പുവെച്ചു. അമേരിക്കൻ താൽപര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത 31 യുഎൻ, 35 യുഎൻ ഇതര സംഘടനകളിൽ നിന്നാണ് ഈ പിന്മാറ്റം. ട്രംപിന്റെ പുതിയ തീരുമാനത്തോടെ ഈ സംഘടനകൾക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായവും സഹകരണവും യുഎസ് അവസാനിപ്പിക്കും. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ഈ സംഘടനകളെന്നാണ് അമേരിക്ക ഉയർത്തുന്ന പ്രധാന ആരോപണം.

അമേരിക്കയുടെ ഈ ആക്രമണത്തിന്റെ കേന്ദ്ര കാരണം വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങൾതന്നെ!! ഓഫീസിലിരിക്കുന്ന രാജ്യ തലവന്മാർക്കുള്ള വ്യക്തിഗത ഇമ്മ്യൂണിറ്റി എന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തിയത് – യുഎൻ സെക്യൂരിറ്റി കൗൺസിൽ യോ​ഗത്തിൽ വെനിസ്വേലൻ അംബാസിഡർ

 

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026