കോഴിക്കോട്: മുസ്‌ലിം വിഭാഗക്കാര്‍ ബിജെപിക്ക് വോട്ടുതരാത്തതിനാലാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലിങ്ങള്‍ വോട്ടുചെയ്താലേ മുസ്‌ലിം എംപി ഉണ്ടാവുള്ളൂവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്‌ലിം എംപി ഉണ്ടാവൂ. അങ്ങനെയെങ്കില്‍ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. പരാമർശം വിവാദമായിരിക്കുകയാണ്.
















































