കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെക് മോഡലിൽ കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.
സംഭവത്തിൽ പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദാണ് പിടിയിലായത്. പരീക്ഷക്കിടെ ഇയാൾ കോപ്പിയടിക്കുന്നതു കണ്ട് പിടികൂടാനുള്ള ശ്രമത്തിനിടെ ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.