BREAKING NEWS

നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിം​ഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചു, യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം അസാധുവാക്കി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലി സെന്ററിലെ കോളേജ് യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം ഹൈക്കോടതി അസാധുവാക്കി. ശാന്തി കൃഷ്ണൻ എസ്. എം, ശ്രീന്ദിനി കെ, അഫ്സാന എം ഷാഹുൽ, അരവിന്ദ് വി, വിഷ്ണുപ്രിയ എസ് എന്നിവരുടെ വിജയമാണ് അസാധുവാക്കിയത്.

റിട്ടേണിം​ഗ് ഓഫീസർ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നിരസിച്ചതിനെ തുടർന്ന് ലിങ്ദോ കമ്മറ്റി പ്രകാരമുള്ള ​ഗ്രീവൻസ് റിഡ്രസൽ സെല്ലിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിം​ഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചതാണ് കാരണമെന്ന വസ്തുതകൾ മറച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാവാത്തതാണ് കാരണമെന്ന് ആരോപിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. കെ എസ് യുവിനെയും കോളേജിനെയും സിം​ഗിൾ ബഞ്ച് കേട്ടിരുന്നില്ല.

വസ്തുതകൾ മറച്ചു വെച്ചത് വാദത്തിൽ തെളിഞ്ഞതോടെയാണ് ഡിവിഷൻ ബ‍ഞ്ച് സിം​ഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. അതുവഴി എസ് എഫ് ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ റദ്ദാവുകയും കെഎസ് യു സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മു​ഹമ്മദ് യൂസഫ് എസ്, സ്ഥാനാർത്ഥികളായ അശ്വനി ഭാസുരൻ, പവിത്ര എസ്, മുഹിസീന പി എസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ എസ് യു വിനും, കെ എസ് യു സ്ഥാനാർത്ഥികൾക്കും വേണ്ടി അഡ്വ അവനീഷ് കോയിക്കര, അഡ്വ മഞ്ജുഷ കെ യു, അഡ്വ അശ്വിൻ സുനിൽ കുമാർ, അഡ്വ ഫെലിക്സ് ജോൺ, അഡ്വ നന്ദന സുരേഷ് എന്നിവർ ഹാജരായി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026