ന്യൂഡൽഹി: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.
പല വെബ് സൈറ്റുകളും അനുവാദമില്ലാതെ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. 150 ഓളം യുഐര്‍എല്ലുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്
.ഐശ്വര്യയുടെ മോര്‍ഫ് ചെയ്തതും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതുമായ ചിത്രങ്ങളും വിഡിയോകളും യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് നടിയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മോര്‍ഫിങിലൂടെ പോണോഗ്രാഫിക് വീഡിയോകളിലും ഐശ്വര്യയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.