തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചുവെന്നു കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വിആർ അനൂപ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
നിലവിൽ വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാനുള്ള അനുവാദമുള്ളൂ. ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും പുറത്തുവന്നിരുന്നു. എന്നാൽ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ ചിത്രീകരണം.
പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സംഘത്തിൽ നാല് ഇന്ത്യക്കാർ, രണ്ടുപേർ മലയാളികൾ