ബംഗളൂരു: ബംഗളൂരുവിൽ യുവതിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ബംഗളൂരു പോലുള്ള ഒരു വലിയ നഗരത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
“ഇതുപോലുള്ള ഒരു വലിയ നഗ രത്തിൽ ഇത്തരം സംഭവങ്ങൾ ഇവിടെയും അവിടെയും സംഭവിക്കാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ അത് ചെയ്യും. ബീറ്റ് പട്രോളിങ് വർധിപ്പിക്കാൻ കമ്മി ഷണർക്ക് നിർദേശം നൽകിയി ട്ടുണ്ട്, ” ആഭ്യന്തരമന്ത്രി പറഞ്ഞു.
സംഭവത്തിന്റെ ഗൗരവത്തെ നിസാരവൽക്കരിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രതികരണത്തിൽ വലിയ വിമർശനമാണ് ഉയരുന്ന ത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗ രത്തെ ഞെട്ടിച്ച സംഭവം നടന്നത്. സുദ്ദഗുണ്ടേപാളയയിലെ ഭാരതി ലേഔട്ട് പ്രദേശത്തു വച്ചാണ് യുവതി അതിക്രമത്തിനിരയായത്.