BREAKING NEWS

‘കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും; കേരളം ഒരിക്കലും മറക്കില്ല’- വീട്ടിലെത്തി മുഖ്യമന്ത്രി

· · 1 min read
Share: Copied!

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  ഇന്നലെ രാത്രിയോടെയാണ് പൊന്നോമനയുടെ വേർപാടിന്റെ തീരാവേദനയിൽ കഴിയുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും ആശ്വാസം പകരാൻ മുഖ്യമന്ത്രിയെത്തിയത്. ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്താനുതകുന്നതാണ് ഈ സർക്കാർ തീരുമാനം.

മല്ലപ്പള്ളിയുള്ള ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്‍റെ വേർപാടിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു.

ഫെബ്രുവരി 5 ന് കോട്ടയത്ത് വച്ചുണ്ടായ കാറപകടത്തിലുണ്ടായ ആലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. അതേതുടർന്നാണ് മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും തീരുമാനിച്ചത്. ആ അസാധാരണ പ്രവൃത്തിയിലൂടെ ആലിൻ നാല് കുട്ടികൾക്ക് ജീവൻ നൽകി. ആലിന്റെ കരൾ, വൃക്കകൾ, കോർണിയകൾ, ഹൃദയ വാൽവുകൾ എന്നിവയാണ് ദാനം ചെയ്തത്. ഞായറാഴ്ചയായിരുന്നു ആലിന്റെ സംസ്ക്കാരം. പിഞ്ചോമനയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നിരവധിപ്പേരാണ് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ വാലുമണ്ണിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെയാണ് ആലിനെ യാത്രയാക്കിയത്.

ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 വർഷം കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക അനുവദിച്ചത് സുരക്ഷാ ക്രമപ്പെടുത്തലുകൾ, പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം,

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026