BREAKING NEWS

രണ്ടാം ഓവറിലെ അ‍ഞ്ചാം ബോളിൽ ബുമ്രയുടെ വക പ്രഹരം… ഡി കോക്ക് പുറത്ത്, തൊട്ടടുത്ത ഓവറിൽ മാർക്രത്തെ കൂടാരം കയറ്റി അർഷ് ദീപും!! നാലാം ഓവറിൽ വീണ്ടും ബുമ്ര…ദക്ഷിണാഫ്രിക്കയ്ക്ക് തുടരെത്തുടരെ പ്രഹരമേൽപിച്ച് ടീം ഇന്ത്യ- സ്കോർ 117-4

· · 1 min read
Share: Copied!

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. കളി തുടങ്ങി രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക ബ്രേക് ത്രൂ. ആറു റൺസെടുത്ത ക്വിന്റൺ ഡി കോക്ക് പുറത്ത്. തൊട്ടടുത്ത ഓവറിൽ നാല് റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ കൂടാരം കയറ്റി അർഷ്ദീപും. അർഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം ബോളിൽ എയ്ഡൻ അടിച്ച പന്ത് പാണ്ഡ്യയുടെ കൈകളിലൊതുങ്ങി. നാലാം ഓവറിൽ റയാൻ റിക്കൽടണിനെ പുറത്താക്കി ബുമ്രയുടെ ​രണ്ടാം വിക്കറ്റ്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപറ്റൻ എയ്ഡൻ മാർക്രം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് 11നിൽ ഇടംപിടിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്‌സർ പട്ടേലിനും അവസരം ലഭിച്ചില്ല. അതേസമയം അഭിഷേക് ശർമ, തിലക് വർമ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തിയിട്ടുണ്ട്. മാർക്കോ ജാൻസൻ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.

ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

 

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026