BREAKING NEWS

പുറത്തുപറഞ്ഞാല്‍ കൊന്നുകളയും… ഏഴാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചു, നാല് അധ്യാപകരും സ്കൂള്‍ ജീവനക്കാരനും അറസ്റ്റില്‍, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച് അധ്യാപികമാര്‍

· · 1 min read
Share: Copied!

ഭുവനേശ്വര്‍: ഒഡിഷയില്‍ ഏഴാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ നാല് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരനും അറസ്റ്റില്‍. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു അധ്യാപകരുടെ ക്രൂരത. കഴിഞ്ഞ മാസം കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ച് കേസെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്ന് കെന്ദ്രാപാര എസ്പി സിദ്ധാര്‍ഥ് കതാരിയ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. അതേസമയം, സ്‌കൂളിലെ അധ്യാപികമാര്‍ ഉള്‍പ്പെടെ ചിലര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.

സ്‌കൂള്‍ അധികൃതരോടാണ് ആദ്യം പരാതിപ്പെട്ടതെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. എന്നാല്‍, പൊലീസ് കേസെടുത്തതിന് ശേഷം മാത്രമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026