BREAKING NEWS

മുഖത്തും ശരീരത്തിലും ടേപ്പ് വലിച്ച് കെട്ടി കസേരയിലിരുത്തിയ നിലയില്‍ മൃതദേഹം, നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊലപ്പെടുത്തി അജ്ഞാതര്‍, പിന്നില്‍ വിനോദ സഞ്ചാരികളെന്ന വ്യാജേന വീട്ടിലെത്തിയവരെന്ന് നിഗമനം, ആഭരണങ്ങളും സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്കും മോഷണം പോയി

· · 1 min read
Share: Copied!

ചെന്നൈ: പ്രശസ്ത തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിനടുത്തുള്ള ഒരു സ്വകാര്യ ബംഗ്ലാവിലാണ് ‘മായാവി’ നടി വിഷ്ണു പ്രിയയുടെ അച്ഛൻ താമസിച്ചിരുന്നത്. വിനോദസഞ്ചാരികളാണെന്ന് നടിച്ച് വീട്ടിലെത്തിയ ദുരൂഹതയുള്ള ആളുകളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് അനുമാനിക്കുന്നു.

ഇദ്ദേഹത്തിന്റെ മുഖവും ശരീരവും ടേപ്പ് ഉപയോഗിച്ച് കെട്ടി കസേരയിൽ ഇരുത്തി കൊലപ്പെടുത്തി എന്ന് പ്രഥമ ദൃക്ഷ്ട്യാ മനസ്സിലാകുന്നത്. വിനോദസഞ്ചാരികൾക്ക് വാടകയ്‌ക്ക് നൽകാറുള്ള ഈ ബംഗ്ലാവിൽ കഴിഞ്ഞ രണ്ടു ദിവസമായി അഞ്ച് പേർ താമസിച്ചിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇയാൾ ധരിച്ചിരുന്ന ആഭരണങ്ങളും മോതിരങ്ങളും മോഷ്ടിക്കപ്പെട്ടു. സംഭവം പുറത്തറിയാതിരിക്കാൻ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കുറ്റവാളികൾ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ട പ്രധാന വിവരം.

 

BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026