CINEMA

ലോകസിനിമയില്‍ ശ്രദ്ധ നേടി മറാത്തി ചിത്രം ‘ ‘പഗ് ല്യാ’, 27 ന് റിലീസ് ചെയ്യും.

· · 1 min read
Share: Copied!

കൊച്ചി:ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. ചിത്രം ഈ മാസം 27 ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും.
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വിദേശഭാഷാ ഫീച്ചർ ചിത്രമായിരുന്നു.
കുടാതെ
വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങൾ വിനോദ് സാം പീറ്റര്‍ തൻ്റെ സിനിമയിലൂടെ കരസ്ഥമാക്കിയിരുന്നു.
രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ.
ലണ്ടൻ,കാലിഫോര്‍ണിയ, ഇറ്റലി , ഓസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, , തുർക്കി, ഇറാൻ, അർജൻ്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗികാരങ്ങളും, പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.മികച്ച നടൻ – ഗണേഷ് ഷെൽക്കെ, മികച്ച നടി-പുനം ചന്ദോർക്കർ .മികച്ച പശ്ചാത്തല സംഗീതം- സന്തോഷ് ചന്ദ്രൻ.

പുനെയിലും പരിസരപ്രദേശങ്ങളിലുമായി ‘പഗ് ല്യാ’ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ‘പഗ് ല്യാ’ യുടെ ഇതിവൃത്തം. രണ്ട് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും നിഷ്ക്കളങ്കതയുമാണ് ചിത്രം പറയുന്നത്. അരുമയായ ഒരു നായ്ക്കുട്ടി രണ്ട് കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അവരിലുണ്ടാകുന്ന വൈകാരിക ഭാവങ്ങളാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകന്‍ വിനോദ് സാം പീറ്റര്‍ പറഞ്ഞു. മനോഹരങ്ങളായ ദൃശ്യഭംഗിയും ഹൃദയഹാരികളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻകൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്‍റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും സംവിധാനവും. പി.ആർ ഒ – പി.ആർ.സുമേരൻ

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026